Author Archives: admin

How many times You can format your drive

നിങ്ങൾക്ക്  എത്ര തവണ നിങ്ങളുടെ ഹാര്ഡ് ഡിസ്ക് ഫോർമാറ്റ്‌ ചെയ്യാം ? തുടർച്ചയായ ഫോർമാറ്റിംഗ് ഹാര്ഡ് ഡിസ്ക്ക് നു എന്താണ് ദോഷം വരുത്തുന്നത് ? ഈ അടിസ്ഥാന ചർച്ചയിൽ   കൂടെ കൂടുതൽ അറിയാം

 

നിങ്ങൾ കാണുന്ന വീഡിയോ ടെക് അപ്ഡേറ്റ് ഇൻ മലയാളം എന്ന പരമ്പരയിലെ ചർച്ചകൾ ആണ് . . കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ സി ഇ ഒ ആയ ശ്യാംലാൽ ടി പുഷ്പൻ അവതരിപ്പിക്കുന്ന ഒരു session ആണിത് . കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക , കൂടാതെ ഈ പേജ് ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്താൻ സഹായിക്കുക

LED or LCD – Myths and Reality

മോണിട്ടർ തിരഞ്ഞെടുപ്പ് സമയത്ത് പലപ്പോഴും  കസ്റ്റമർ  എടുത്തു പറയുന്ന വാക്കുകളിൽ ഒന്നാണ് LED, LCD Monitor   തമ്മിലുള്ള തരം തിരിവ് , ശരിക്കും ഇവ തമ്മിൽ ഉള്ള വെത്യാസം എന്ത് എന്ന് അടിസ്ഥാന ഉപഭോക്താവിന് വേണ്ടി വിവരിക്കുകയാണ് ഇവിടെ .

 

 


നിങ്ങൾ കാണുന്ന വീഡിയോ  ടെക് അപ്ഡേറ്റ് ഇൻ മലയാളം എന്ന പരമ്പരയിലെ ചർച്ചകൾ ആണ് . . കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ സി ഇ ഒ  ആയ ശ്യാംലാൽ ടി പുഷ്പൻ അവതരിപ്പിക്കുന്ന ഒരു session  ആണിത് . കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക , കൂടാതെ ഈ പേജ് ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്താൻ സഹായിക്കുക

പുതിയ വീഡിയോ അപ്ഡേറ്റ് ചെയ്യുന്ന വിവരം നിങ്ങളുടെ മെയിൽ ബോക്സ്‌ ഇൽ എത്താൻ ഈ യു ട്യൂബ് ചാനൽ subscribe ചെയ്യുക .

International Certifications in IT

ഐടി രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ രംഗത്തേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രിയΠട്ടെ അംഗീകാരങ്ങളാണ്‌ വന്‍ ഐടി കമ്പനികള്‍ നല്‍കുന്ന അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷഌ കള്‍ International certifications ).െ ക്രാസോഫ്‌റ്റും സിസ്‌കോയും വിഎംവെയര്‍പോലുള്ള കമ്പനി കളും നല്‍കുന്ന അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷഌകള്‍ ഐടി രം ഗത്തെ മികവിന്റെ സാക്ഷ്യപത്രങ്ങളായി കണക്കാക്കുന്നു.

ഇത്തരം പരീക്ഷകളെല്ലാം, പരീക്ഷ എഴുതുന്നവര്‍ക്കും പരീ ക്ഷ നടത്തുന്നവര്‍ക്കും ഒരേസമയം പ്രയോജനം ഉണ്ടാക്കുന്ന ഒരുരീ തിയിലാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഉദാഹരണത്തിന്‌ റൂട്ടര്‍ (router) എന്ന ഉപകരണം ഉണ്ടാക്കുന്ന സിസ്‌കോ കമ്പനിയെക്കുറി ച്ച്‌ ആലോചിക്കാം.

ഒരു സ്ഥാപനം ലക്ഷക്കണക്കിഌ രൂപ നല്‍ കി ഈ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഇവ ഇന്‍സ്‌റ്റാള്‍ ചെയ്യാ ഌം വാറന്റി കാലാവധിയില്ലെങ്കിലും ഇവ പരിപാലിക്കാഌമുള്ള ഉത്തരവാദിത്തം സിസ്‌കോയ്‌ക്കുണ്ട്‌. നിങ്ങളുടെ ടെലിവിഷന്‍, ഫ്രി ഡ്‌ജ്‌ കമ്പനികളില്‍നിന്നെല്ലാം നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഈസേവന ം സിസ്‌കോ എങ്ങനെ നല്‍കുന്നുവെന്നു നോക്കാം.

സിസ്‌കോ അവരുടെ ഉല്‍Πന്നങ്ങളുടെ ഉപയോഗത്തെക്കുറി ച്ചുള്ള അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ്‌ തയ്യാറാക്കുന്നു. സിസിഎന്‍എ(CCNA) എന്ന അടിസ്ഥാന കോഴ്‌സ്‌മുതല്‍ സിസി എന്‍പി, സിസിഐഇ  എന്നീ രീതിയില്‍ വികസി ക്കുന്ന ഈ കോഴ്‌സുകള്‍ ഐടി രംഗത്തു വരുന്ന വിദ്യാര്‍ഥി കള്‍ സ്വന്തം ചെലവില്‍ അഭ്യസിക്കുന്നു. തുടര്‍ന്ന്‌ സിസ്‌കോയ്‌ ക്ക്‌ പണം നല്‍കി പരീക്ഷ എഴുതുന്നു. ഈ പരീക്ഷ വിജയിച്ച്‌ര വ്യക്തികളെ സിസ്‌കോയുടെ വ്യാപാരികള്‍/ഏജന്‍സികള്‍ശ മ്പളം നല്‍കി അവരുടെ കമ്പനികളില്‍ ജോലിക്കെടുക്കുന്നു.

അതായത്‌ സിസ്‌കോയുടെ ചെലവില്‍ നടക്കേണ്ട കസ്‌റ്റമര്‍ സΠാേര്‍ട്ട്‌ പൂര്‍ണമായും സിസ്‌കോ കസ്‌റ്റമേഴ്‌സിന്റെ/വ്യാപാരി കളുടെ ചെലവില്‍ നടക്കുന്നു.ഒറ്റനോട്ടത്തില്‍ സിസ്‌കോയും സിസ്‌കോ പരീക്ഷ പാസായ വ്യക്തിയും ചേര്‍ന്ന്‌ സിസ്‌കോയുടെ ഉപയോക്താവിനെ മുതലെടു ക്കുന്നു എന്നു തോന്നാമെങ്കിലും ടെലിവിഷന്‍ വില്‍Πനയുമായിനേ രിട്ടു താരതമ്യΠടെുത്താവുന്ന ഒന്നല്ല ഐടി വിപണി. എല്ലാവന്‍ കിട കമ്പനികള്‍ക്കും ഐടി ഡിവിഷന്‍ ഉണ്ട്‌. ഈ ഡിവിഷന ുകളില്‍ തെരഞ്ഞെടുക്കΠടൊന്‍ പറ്റിയ നല്ലൊരു മാനദളശം ഇത്തരം ഉല്‍Πന്നങ്ങളിലും സേവനങ്ങളിലും ഉള്ള അറിവാണ്‌. ഇതേ രീതിതന്നെയാണ്‌ നെറ്റ്‌വര്‍ക്ക്‌ ഓപറേറ്റിങ്‌ സിസ്‌റ്റം (OS) വിപണിയിലുള്ള മൈക്രാസോഫ്‌റ്റ്‌, റെഡ്‌ഹാറ്റ്‌ തുടങ്ങിയ കമ്പനികളും വര്‍ച്വലൈസേഷന്‍ വിപണിയിലുള്ള വിഎംവെയര്‍ പോലുള്ള കമ്പനികളും തുടരുന്നത്‌.

ശരിയായ തലത്തില്‍ കാര്യങ്ങള്‍ നടΠാക്കിയാല്‍ ഇത്തരം പരീക്ഷകള്‍ ശരിക്കും മികവിന്റെ തെളിവുകളായി മാറേണ്ടവയാ ണ്‌. കാരണം മൈക്രാസോഫ്‌റ്റ്‌ എന്ന കമ്പനിയുടെ ഉല്‍Πന്നങ്ങളെക്കുറിച്ച്‌ അവര്‍തന്നെ നടത്തുന്ന പരീക്ഷ പാസാവുന്ന വരെ ആ രംഗത്തെ വിദഗ്‌ധരായി പരിഗണിക്കേണ്ടതാണ്‌.

വിവിധ രാജ്യങ്ങളുടെ ഗവണ്‍മെന്റുകള്‍ നടത്തുന്ന പരീ ക്ഷകളേക്കാള്‍ അംഗീകാരം ഐടി രംഗത്ത്‌ ഇത്തരം സര്‍ട്ടി ഫിക്കേഷഌകള്‍ക്കു ലഭിക്കുന്നുമുണ്ട്‌. എന്നാല്‍ ഇത്തരം അംഗീ കാരങ്ങള്‍തന്നെ പിന്നീട്‌ ഈ ഗുണനിലവാര തകര്‍ച്ചയ്‌ക്ക്‌ കാരണമാ യി. വളരെയധികം പേര്‍ ഈ സര്‍ട്ടിഫിക്കേഷഌകള്‍ക്കുവേണ്ട ി ശ്രമിച്ചുതുടങ്ങിയΠാേള്‍ മറ്റേതു രംഗവും എന്നപോലെ ഇതും വന്‍തോതില്‍ വ്യവസായവല്‍ക്കരിക്കΠട്ടെു. ഇതോടെ പരീക്ഷ പാസാവാഌള്ള കുറുക്കുവഴികളും ആള്‍മാ റാട്ടം നടത്തിയുള്ള പരീക്ഷ നടത്തലും എല്ലാം ഈ പരീക്ഷകളിലും സര്‍വസാധാരണമായി.

അതോടെ ഇത്തരം  സര്‍ട്ടിഫിിക്കേ ഷന്‍ ഉണ്ട്‌ എന്നതുകൊണ്ടുമാത്രം ഒരാളുടെ വൈദഗ്‌ധ്യം നിര്‍ ണയിക്കാനാവില്ല എന്ന അവസ്ഥ വന്നു. അതോടെ പ്രായോഗി കജ്ഞാനം പരിശോധിക്കുന്ന അധികഭാരം കമ്പനികള്‍ക്കായി.

ഐടി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ രംഗത്ത്‌ വരാനാഗ്രഹിക്കുന്ന വിദ്യാ ര്‍ഥി ശ്രദ്ധിക്കേണ്ട ആദ്യകാര്യങ്ങളിലൊന്ന്‌ നിങ്ങള്‍ എഴുതിയെടു ക്കാന്‍ ആഗ്രഹിക്കുന്ന സര്‍ട്ടിഫിക്കേഷഌകള്‍ തെറ്റായ വഴിയിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കാതിരിക്കുക എന്നതാണ്‌. മറ്റു പലരും അങ്ങനെ ചെയ്യാറുണ്ടെങ്കിലും പ്രായോഗികതലത്തില്‍ പഠിച്ച്‌ സ്വയം നേടിയെടുക്കുന്ന അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷഌകള്‍ തിരി ച്ചറിയാന്‍ ഏതു കമ്പനികള്‍ക്കും സാധിക്കും. നിങ്ങളുടെ അറിവ്‌ നിങ്ങളുടെ മുഖത്തെ ആത്മ വിശ്വാസം ആയി  പ്രതിഫലിക്കΠടെു മ്പോള്‍ കമ്പനികള്‍ക്ക്‌ അത്‌ നിഷേധിക്കാനാവില്ല.   Get Qualified , Then get Certified

അവലംബം   : Hand Book on international Certifications 

വായിച്ചു  നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക , കൂടാതെ ഈ പേജ് ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്താൻ സഹായിക്കുക

Basic Networking Concepts

നെറ്റ് വർക്കിംഗ്‌ രംഗത്ത് പ്രവത്തിക്കുന്നവരും ഈ രംഗത്ത് വരാൻ ആഗ്രഹം ഉള്ളവരും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങൾ ആണ് ഈ വീഡിയോ നല്കുന്നത് . എന്താണ് നെറ്റ് വർക്കിംഗ്‌ എന്ന അടിസ്ഥാന ചർച്ച മുതൽ നെറ്റ്‌വർക്ക് കളുടെ തരം തിരിവുകൾ , ഐ പി അഡ്രസ്‌ , ബേസിക് നെറ്റ്‌വർക്ക് implemenation തുടങ്ങിയ വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നു . പലപ്പോഴും ഒരു നെറ്റ്‌വർക്ക് കോഴ്സ് വഴി ലഭിക്കുന്ന അറിവുകൾ തന്നെ ഈ വീഡിയോ നല്കുന്നുണ്ട് , കൂടുതൽ അറിയാൻ ഈ പോസ്റ്റ്‌ ഇന്റെ കമന്റ്‌ ബോക്സ്‌ ഉപയോഗിക്കുക

Basic networking concepts explained in Malayalam. The video clip is part of the digital media publication virtual tutor series on Computer hardware and Networking. The session is Scripted and presented by SHYAMLAL.T.PUSHPAN , Chief Executive of Corona Institute of Technology . Even though you are working in networking segment , this basic session will help you to get a solid background knowledge .

What is Virtualization

കംപ്യൂട്ടര്‍ വ്യവസായ രംഗത്തെ ഏറ്റവും കം പുതിയ ബസ്‌ വേഡുകളി ലൊന്നാണ്‌ സെര്‍വ്വര്‍ വെര്‍ ച്വലൈസേഷന്‍ എന്നത്‌. വ ന്‍കിട കമ്പനികളുടെ ഐ. ടി. വിഭാഗങ്ങള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട വാക്കുകളിലൊ ന്നായി വെര്‍ച്വലൈസേഷന്‍ മാറിക്കഴിഞ്ഞിട്ട്‌ കുറച്ചുകാല മായി. ഈ ലേഖനത്തിലൂടെ വെര്‍ച്വലൈസേഷന്‍ എന്ന സാങ്കേതികവിദ്യയെക്കുറിച്ച്‌ കുറച്ചു കാര്യങ്ങള്‍ അറി യാന്‍ ശ്രമിക്കാം. വെര്‍ച്വലൈസേഷന്‍ എ ന്ന ആശയത്തിന്റെ വലിയ തലങ്ങളെക്കുറിച്ച്‌ ഒന്നും അറിവില്ലാത്ത ഐ.ടി. വിദ്യാര്‍ത്ഥികള്‍ക്ക്‌ പോലും പലപ്പോഴും പ്രായോഗിക ത ലത്തില്‍ അതുമായി ബന്ധ പ്പെട്ട സോഫ്‌റ്റ്‌വെയറുകളെ പരിചയമുണ്ടായിരിക്കും. വെര്‍ച്വല്‍ പി.സി., വെര്‍ച്വല്‍ ബോക്‌സ്‌ തുടങ്ങിയവ.

അ തേ, നിങ്ങളുടെ ലാപ്‌ടോപ്പി ല്‍ ഒരേ സമയത്ത്‌ പല OS-കള്‍ റണ്‍ ചെയ്യാനാ യി നിങ്ങള്‍ ഉപയോഗിക്കു ന്ന അതേ സോഫ്‌റ്റ്‌വെയറു കളുടെ കോര്‍പ്പറേറ്റ്‌ തല ത്തിലുള്ള ഉപയോഗമാണ്‌ ഡേറ്റാസെന്റര്‍ വെര്‍ച്വലൈ സേഷന്‍ എന്നത്‌. വളരെയധികം കംപ്യൂട്ട റുകള്‍ ഉപയോഗിക്കുന്ന ഏ ത്‌ സ്ഥാപനവും പൊതുവേ നേരിടുന്ന പല പ്രശ്‌നങ്ങളു മുണ്ട്‌. കാലാകാലങ്ങളിലു ള്ള കംപ്യൂട്ടര്‍ അപ്‌ഗ്രഡേഷ ന്‍, സോഫ്‌റ്റ്‌വെയര്‍ അപ്‌ ഡേറ്റുകള്‍ തുടങ്ങിയവ അ തില്‍ ചിലത്‌ മാത്രമാണ്‌. എന്നാല്‍ അതിനെക്കാ ളൊക്കെ ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ കംപ്യൂട്ടറുകള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. കംപ്യൂട്ട റുകളുടെ ഉയര്‍ന്ന ഊര്‍ജ്ജ ഉപഭോഗവും അതുവഴി ക മ്പനിയുടെ നടത്തിപ്പു ചില വിലും ഭൂമിയുടെ പരിസ്ഥി തിയിലും അവ സൃഷ്‌ടിക്കു ന്ന പ്രശ്‌നങ്ങളാണ്‌ അവ. തീര്‍ച്ചയായും ഒരു കമ്പനി ലോക പരിസ്ഥിതി പ്രശ്‌ന ത്തോട്‌ പരിഗണിക്കുക അവ രുടെ വൈദ്യുതി ബില്‍ ത ന്നെയാവും. ഇതിന്‌ ഒരു പരി ഹാരമായി സി.ആര്‍.ടി. കള്‍ ക്ക്‌ പകരം LCD കളും ഹൈ പവര്‍ സി.പി.യു.കള്‍ ക്ക്‌ പകരം തിന്‍ ക്ലൈ ന്റുക ളും ഒക്കെ ഉപയോഗിക്കുക യും പവര്‍ ഉപഭോഗം ഗണ്യ മായി കുറയ്‌ക്കാന്‍ ഇത്‌ സ ഹായിക്കുകയും ചെയ്‌തു.

 

എന്നാല്‍ ഇത്തരം പരി ഹാരമാര്‍ങ്ങങ്ങള്‍ ഒന്നും ഫ ലിക്കാത്ത ഒരു ഭാഗം എല്ലാ വലിയ കമ്പനികളിലുമുണ്ടാ വും. അത്‌ കമ്പനിയുടെ ഡേറ്റാസെന്റര്‍ അഥവ, സെ ര്‍വ്വര്‍ റൂം ആണ്‌. ഏത്‌ കോര്‍പ്പറേറ്റ്‌ സ്ഥാ പനത്തിന്റേയും ഐ.ടി. വര്‍ ക്ക്‌ഫ്‌ളോ മാനേജ്‌ ചെയ്യപ്പെ ടുന്നത്‌ ഒരു ഡേറ്റാ സെന്റ റില്‍ സ്ഥിതി ചെയ്യുന്ന സെര്‍ വ്വറുകളുടെ ഒരു ശ്രണിയാ ണ്‌. കമ്പനിയുടെ വലിപ്പമഌ സരിച്ച്‌ 3-4 സെര്‍വ്വറുകള്‍ മു തല്‍ നൂറുകണക്കിന്‌ സെര്‍വ്വ റുകള്‍ വരെ ഡേറ്റാ സെന്റ റില്‍ ഉണ്ടാവാം. പവര്‍ മാനേജ്‌മെന്റ ്‌ എ ന്ന ആശയത്തിന്‌ തീരെ വി ലയില്ലാത്ത സ്ഥലമാണ്‌ ഡേ റ്റാ സെന്റര്‍. ഒരു ശരാശരി പ്രാഫഷണല്‍ സര്‍വ്വര്‍ 2 KW വരെ പവര്‍ ഉപഭോഗം നടത്തുന്ന ഉപകരണമാണ്‌. മിക്ക ഡേറ്റാസെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തി ക്കുന്നുണ്ടാവും. അതായത്‌ നൂറുകണക്കിന്‌ സെര്‍വ്വറു കള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കു ന്ന ഒരു ഡേറ്റാസെന്റര്‍ വന്‍ തോതില്‍ പവര്‍ ഉപയോഗി ക്കുന്നു എന്നര്‍ത്ഥം. രണ്ടാമത്തെ പ്രശ്‌നം ഇ ത്രയും സെര്‍വ്വറുകള്‍ ഒരുമി ച്ച്‌ പ്രവര്‍ത്തിക്കുമ്പോള്‍ ഉ ണ്ടാക്കുന്ന താപമാണ്‌. ഇതി നെ ചെറുക്കാനായി ഹൈ പവര്‍ എയര്‍ കണ്ടീഷഌം ഉപയോഗിക്കേണ്ടി വരുന്നു.

അതായത്‌ ആദ്യം സര്‍വ്വറു കളുടെ പ്രവര്‍ത്തനത്തിനാ യി വന്‍തോതില്‍ പവര്‍ ഉപ ഭോഗം. തുടര്‍ന്ന്‌ ഇതേ സെ ര്‍വ്വറുകളുടെ താപനില കുറ ച്ചുനിര്‍ത്താന്‍ വീണ്ടും പവര്‍ ഉപഭോഗം. അങ്ങനെ പല രും ആരോപിക്കുന്നതുപോ ലെ ഗൂഗിള്‍ ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികളുടെ ഡേ റ്റാ സെന്ററുകള്‍ ഭൂമിയെ ഊ ര്‍ജ്ജ പ്രതിസന്ധിയിലേയ്‌ക്ക്‌ നയിക്കുന്ന മുഖ്യ പ്രതികളാ ണ്‌ എന്നു നമുക്ക്‌ പറയാം. ഡേറ്റാസെന്ററുകളിലെ അടുത്ത പ്രശ്‌നങ്ങളിലൊന്ന്‌ ഇത്രയും സെര്‍വ്വറുകളുടെ കേബിളിംഗ്‌, മാനേജ്‌മെന്റ ്‌, സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേറ്റ്‌, Patches  തുടങ്ങിയവ ആ ണ്‌. അതുപോലെ തന്നെ ക മ്പനികളില്‍ ഏത്‌ പുതിയ പ്രാജക്‌ട്‌ വര്‍ക്ക്‌ തുടങ്ങു മ്പോഴും അതിഌവേണ്ടി ഒരു സെര്‍വ്വര്‍ ഇന്‍സ്റ്റാള്‍ ചെയ്യേ ണ്ടി വരുന്നു. ഇത്തരം കാര്യ ങ്ങള്‍ക്കുവേണ്ടി വരുന്ന മാ ഌഷിക അദ്ധ്വാനവും സമ യച്ചിലവും പരിഗണിക്കു മ്പോള്‍ ഒരു കമ്പനിയുടെ ഏറ്റവും വലിയ സാമ്പത്തി ക ബാധ്യത ആ കമ്പനിയു ടെ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റാ ണ്‌ എന്ന്‌ വരുന്നു.

ഇനി അടുത്ത കാര്യം ഇ ത്രയും പവര്‍ ഉപഭോഗം ചെ യ്യുന്ന ഈ സെര്‍വ്വറുകളൊ രോന്നും അതിന്റെ ശേഷി യുടെ 10 ശതമാനം പോലും ഉപയോഗിക്കുന്നില്ല എന്ന താണ്‌. അതായത്‌ ഒരു കമ്പ നിയില്‍ 8 മണിക്കൂര്‍ പ്രവര്‍ ത്തിക്കേണ്ട ഒരു ജീവനക്കാ രന്‍ ഒരു മണിക്കൂര്‍ മാത്രം ജോലി ചെയ്യുകയും ബാ ക്കി സമയം ഉറങ്ങുകയും ചെയ്യുന്ന അവസ്ഥ. തീര്‍ച്ച യായും നിങ്ങള്‍ അങ്ങനെ യുള്ള ജീവനക്കാരനെ കമ്പ നിയില്‍ നിന്നും പറഞ്ഞുവി ടും. എന്നാല്‍ അതേ കുറ്റം ചെയ്‌തുകൊണ്ടിരിക്കുന്ന സെര്‍വ്വറുകളെ എ.സി. മുറി കളില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കു ള്ള മറുപടിയാണ്‌ സെര്‍വ്വര്‍ വെര്‍ച്വലൈസേഷന്‍ എന്ന ആശയം. നമുക്ക്‌ ഇതിനെ ഡേറ്റാ സെന്റര്‍ വെര്‍ച്വലൈ സേഷന്‍ എന്ന്‌ വിളിക്കാം. അതായത്‌ ഒരു ഫിസിക്കല്‍ സെര്‍വ്വറിനെ ഒന്നിലധികം സാങ്കല്‍പ്പിക സെര്‍വ്വറുകളാ യി തിരിക്കുകയും ഓരോ സാ ങ്കല്‍പ്പിക സെര്‍വ്വറുകളും അതിന്റേതായ ഒരു സാ ങ്കല്‍ പ്പിക കംപ്യൂട്ടറില്‍ റണ്‍ ചെ യ്യുകയും ചെയ്യുന്ന അവസ്ഥ. വെര്‍ച്വലൈസേഷന്‍ എ ന്നത്‌ ഒരു പുതിയ ആശയ മൊന്നുമല്ല. IBM  മെയിന്‍ ഫ്രയിമുകളില്‍ 60-കള്‍ മു തല്‍ ഈ ആശയം പ്രാവര്‍ ത്തികമാക്കിയിരുന്നു. 1992 സമയത്തെ വിന്‍ഡോസ്‌ NT 3.1 വേര്‍ഷനില്‍ ഡോസ്‌ ആപ്ലിക്കേഷഌകള്‍ പ്രവര്‍ ത്തിപ്പിക്കാന്‍ മുതല്‍ വിന്‍ ഡോസ്‌ 7-ല്‍ XP ആപ്ലിക്കേ ഷഌകള്‍ക്ക്‌ കോംപാറ്റിബി ലിറ്റി നല്‍കാന്‍ വരെ മൈ ക്രാസോഫ്‌റ്റ്‌ ഈ ആശയം ഉപയോഗപ്പെടുത്തിവരുന്നു. വൈദ്യുത ഉപഭോഗം കു റയ്‌ക്കാന്‍ മാത്രമുള്ള ഒരു ആശയമല്ല വെര്‍ച്വലൈസേ ഷന്‍. നിലവിലുള്ള 100 സെര്‍വ്വറുകളെ അഞ്ചോ ആ റോ സെര്‍വ്വറുകളിലേയ്‌ക്ക്‌ വെര്‍ച്വലൈസ്‌ ചെയ്യുക വ ഴി കേബിളിംഗ്‌, സ്വിച്ചിംഗ്‌, റൂട്ടിംഗ്‌ ഉപകരണങ്ങള്‍ എ ന്നിവയുടെ എണ്ണത്തിലും ഗ ണ്യമായ കുറവു വരുത്താന്‍ ഈ ആശയം കൊണ്ട്‌ സാ ധിക്കും. കൂടാതെ ഡേറ്റാ സെന്ററിന്റെ വലിപ്പം കുറച്ചു കൊണ്ട്‌ വരുന്നതിലൂടെ എയര്‍ കണ്ടീഷനറുകളുടെ ലോഡ്‌ കുറയ്‌ക്കാഌം സ്ഥ ലവാടക പോലും ലാഭിക്കാ ഌം സാധിക്കും.

എങ്ങനെയാണ്‌ വെര്‍ച്വ ലൈസേഷന്‍ എന്ന ആശ യം പ്രാവര്‍ത്തികമാകുന്നത്‌ എന്ന്‌ നോക്കാം. സാധാരണഗതിയില്‍ നി ങ്ങളുടെ മൈക്രാപ്രാസ ര്‍ എന്ന ഹാര്‍ഡ്‌വെയര്‍ കമ്പോണന്റിന്റെ പുറത്തേയ്‌ ക്ക്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം എ ന്ന സോഫ്‌റ്റ്‌വെയര്‍ ലോഡ്‌ ആവുകയും തുടര്‍ന്ന്‌ അതി ന്റെ പുറത്ത്‌ ആപ്ലിക്കേഷന്‍ സോഫ്‌റ്റ്‌ വെയര്‍ ലോഡ്‌ ആവുകയുമാണ്‌ സംഭവിക്കു ന്നത്‌. എന്നാല്‍ വെര്‍ച്വലൈ സേഷനില്‍ ഈ ബന്ധം മു റിക്കപ്പെടുന്നു. ഹാര്‍ഡ്‌വെയ റിലേയ്‌ക്ക്‌ നേരിട്ട്‌ ബന്ധപ്പെ ടുന്ന ഒ.എസ്‌. എന്ന ആശ യത്തിന്‌ പകരം ഹാര്‍ഡ്‌വെ യറിന്റെ മുകളിലേയ്‌ക്ക്‌ ഒരു സോഫ്‌റ്റ്‌വെയര്‍ ലെയര്‍ കൊണ്ടുവരുന്നു. ഇതിനെ പൊതുവേ HyperVisor  എന്ന്‌ വിളിക്കപ്പെടുന്നു (വെ ര്‍ച്വലൈസേഷന്‍ ലെയര്‍ എന്നും വിളിക്കാം). ഹൈ പ്പര്‍വിസര്‍ എന്ന സങ്കല്‍പ്പ ത്തിന്‌ മുകളില്‍ നിങ്ങള്‍ക്ക്‌ എത്ര സാങ്കല്‍പ്പിക കംപ്യൂ ട്ടറുകള്‍ വേണമെങ്കിലും സൃ ഷ്‌ടിക്കാം. ഈ ഓരോ സാങ്കല്‍പ്പിക കംപ്യൂട്ടറുകള്‍ക്കും സ്വന്ത മായി പ്രാസ ര്‍, മെΩറി, ഹാര്‍ഡ്‌ഡിസ്‌ക്‌ എന്നിവ ഉ ണ്ടായിരിക്കും. ഇതിന്റെ മുക ളില്‍ ലോഡ്‌ ചെയ്യപ്പെടുന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങള്‍ക്ക്‌ തങ്ങള്‍ ഒരു സാങ്കല്‍പ്പിക ഹാര്‍ഡ്‌വെയറില്‍ ആണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതി നെക്കുറിച്ച്‌ ഒരു ധാരണയും ഉണ്ടാവില്ല.

 

ഓരോ സാങ്കല്‍പ്പിക കം പ്യൂട്ടറുകളും അതിലെ ഒ.എ സ്‌. അടക്കം നിങ്ങളുടെ യഥാര്‍ത്ഥ ലോകത്തിലെ ഏതാഌം ഫയലുകള്‍ മാത്ര മായിരിക്കും. ഈ ഫയലു കള്‍ ഉപയോഗിച്ച്‌ നിങ്ങള്‍ ക്ക്‌ അടുത്ത സാങ്കല്‍പ്പിക കംപ്യൂട്ടര്‍ നിര്‍Ωിക്കാന്‍ ഏതാഌം മിനിട്ടുകള്‍ മതി. അതായത്‌ നിങ്ങളുടെ കമ്പനിയുടെ മാര്‍ക്കറ്റിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്റ ്‌ അവരുടെ പുതിയ പ്രാജക്‌ടിന്‌ ആയി ഒരു പുതിയ സെര്‍വ്വര്‍ ആവ ശ്യപ്പെട്ടു എന്നിരിക്കട്ടെ, പഴ യകാലത്ത്‌ സെര്‍വ്വര്‍ ഓര്‍ഡ ര്‍ ചെയ്‌ത്‌ കിട്ടാനെടുക്കുന്ന ആഴ്‌ചകള്‍, അതിന്റെ സാ മ്പത്തിക അഌമതികള്‍, ഡെലിവര്‍ ചെയ്യപ്പെട്ട മെഷീ ന്റെ ക്വാളിറ്റി ടെസ്റ്റിംഗ്‌, OS  ഇന്‍സ്റ്റാലേഷന്‍ തുടങ്ങിയ വയ്‌ക്ക്‌ എടുക്കുന്ന ദിവസ ങ്ങള്‍ ഇവയ്‌ക്കെല്ലാം പകര മായി ഏതാഌം മൗസ്‌ ക്ലി ക്കുകള്‍ കൊണ്ട്‌ നിങ്ങള്‍ക്ക്‌ ഒരു പുതിയ കംപ്യൂട്ടര്‍ അപ്‌ ആന്റ ്‌ റണ്ണിംഗ്‌ ആക്കാന്‍ സാധിക്കും. വേണമെന്നു ണ്ടെങ്കില്‍ ഡേറ്റാ സെന്ററി ലേയ്‌ക്ക്‌ പോകാതെ തന്നെ വീട്ടിലിരുന്നുകൊണ്ട്‌ നിങ്ങ ളുടെ Blackberry ഫോണ്‍ ഉപയോഗിച്ച്‌ പോലും നിങ്ങ ള്‍ക്ക്‌ ഈ പ്രക്രിയ നടത്താം. നേരത്തേ പറഞ്ഞതു പോലെ IBM,SUN അടക്ക മുള്ള പ്രമുഖര്‍ നേരത്തേ ത ന്നെ ഈ രംഗത്തുണ്ട്‌. മൈ ക്രാസോഫ്‌റ്റിന്റെ വിന്‍ ഡോസ്‌ 2008-ന്റെ ഹൈപ്പര്‍ വി എന്ന ആശയവും വെര്‍ ച്വലൈസേഷന്‍ തന്നെയാ ണ്‌. പക്ഷേ ഇത്തരം പല ആശയങ്ങളും ഒരു Guest ഒ. എസ്‌. ബേസ്‌ഡ്‌ വെര്‍ച്വ ലൈസേഷനെയാണ്‌ പിന്തു ണയ്‌ക്കുന്നത്‌. അതായത്‌ ആദ്യം ഒരു ഒ.എസ്‌. ലോഡ്‌ ചെയ്യുക. അതില്‍ വെര്‍ച്വ ലൈസേഷന്‍ ലെയര്‍ ലോ ഡ്‌ ചെയ്യുക. തുടര്‍ന്ന്‌ വെര്‍ ച്വല്‍ മെഷീഌകള്‍ ഉണ്ടാ ക്കുക എന്നിങ്ങനെ.

എന്നാ ല്‍ പൂര്‍ണ്ണമായ പ്രയോജനം വെര്‍ച്വലൈസേഷനില്‍ നി ന്ന്‌ ലഭിക്കണമെങ്കില്‍ ബെയ ര്‍ മെറ്റല്‍ വെര്‍ച്വലൈസേ ഷന്‍ ആണ്‌ നല്ലത്‌. അതാ യത്‌ നിങ്ങളുടെ ഫിസിക്കല്‍ ഹാര്‍ഡ്‌വെയറിലേയ്‌ക്ക്‌ നേ രിട്ട്‌ വെര്‍ച്വലൈസേഷന്‍ ലെയര്‍ ലോഡ്‌ ചെയ്യുന്ന ആശയം. ഇവിടെ വെര്‍ച്വ ലൈസേഷന്‍ ലെയര്‍ തന്നെ യാണ്‌ കംപ്യൂട്ടറിന്റെ ഒ.എ സ്‌. ആയി പ്രവര്‍ത്തിക്കുക. ഈ രംഗത്ത്‌ ഏറ്റവും മി കച്ച്‌ നില്‍ക്കുന്ന കമ്പനിയാ ണ്‌ Vmware. ഇവരുടെ പ്രാ ഡക്‌ടുകള്‍ ഓപ്പണ്‍ സോഴ്‌ സ്‌ കോഡ്‌ പ്ലാറ്റ്‌ഫോമില്‍ ഉള്ളതും അടിസ്ഥാന products എല്ലാം സൗജ ന്യവുമാണ്‌. വെര്‍ച്വലൈസേഷനെ ക്കുറിച്ച്‌ തോന്നാവുന്ന ആ ദ്യ ആശങ്ക എല്ലാക്കാര്യവും സാങ്കല്‍പ്പികമാണെങ്കില്‍ നിങ്ങളുടെ ഡേറ്റയ്‌ക്ക്‌ എത്ര ത്തോളം സംരക്ഷണം ഉ ണ്ടെന്നതാണ്‌. എന്നാല്‍ പ്രാ യോഗിക തലത്തില്‍ ഒരു റിയല്‍ മെഷീനെക്കാളും പ്രാഡക്ഷന്‍ നിങ്ങളുടെ വെര്‍ച്വല്‍ മെഷീന്‌ കിട്ടുന്നു ണ്ട്‌. മാത്രമല്ല High Availability , DRS, Vmotion തുട ങ്ങിയ സാങ്കേതിക വിദ്യക ളിലൂടെ ഒരു കംപ്യൂട്ടര്‍ ക്രാ ഷ്‌ ആയാലും അതിലടങ്ങി യ എല്ലാ വെര്‍ച്വല്‍ മെഷീ ഌകളെയും ഓട്ടോമാറ്റിക്കാ യി മറ്റൊരു റിയല്‍ മെഷീനി ലേയ്‌ക്ക്‌ മാറ്റാഌം നിങ്ങ ളുടെ സെര്‍വ്വര്‍ Uptime വര്‍ദ്ധിപ്പിക്കാഌം വെര്‍ച്വ ലൈസേഷന്‌ കഴിയും. ഇത്തരം വലിയ കാര്യ ങ്ങള്‍ കൂടാതെ തന്നെ അടി സ്ഥാന കംപ്യൂട്ടിംഗ്‌ മേഖല യിലും ഢങ ണമൃല പ്രാഡ ക്‌ടുകള്‍ അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്‌. ഉദാഹ രണത്തിന്‌ നിങ്ങളുടെ നെറ്റ്‌ വര്‍ക്കിംഗ്‌ പഠനത്തിന്‌ ആവ ശ്യമായ 5 കംപ്യൂട്ടറുകള്‍ നി ങ്ങള്‍ക്ക്‌ ഇല്ല എന്നു കരുതു ക.Vmware വര്‍ക്ക്‌ സ്റ്റേഷന്‍ എന്ന പ്രാഡക്‌ട്‌ ഉപയോ ഗിച്ച്‌ 5 വെര്‍ച്വല്‍ മെഷീ ഌകള്‍ സൃഷ്‌ടിച്ച്‌ ഒരു കം പ്യൂട്ടറില്‍ തന്നെ നിങ്ങള്‍ക്ക്‌ പഠനം നടത്താം. കൂടാതെ നിങ്ങളുടെ പുതിയ മദര്‍ ബോര്‍ഡുകള്‍ ഇപ്പോള്‍ സ പ്പോര്‍ട്ട്‌ ചെയ്യാത്ത വിന്‍ ഡോസ്‌ 95 പോലുള്ള ഒ.എ സുകള്‍ ഇപ്പോള്‍ റണ്‍ ചെ യ്യണമെന്ന്‌ തോന്നിയാലും ഇതേ സാങ്കേതികവിദ്യ ഉപ യോഗിക്കാം. തീര്‍ച്ചയായും സെര്‍വ്വറു കളുടേയും ഡേറ്റാ സെന്ററു കളുടേയും പ്രസക്തി വര്‍ദ്ധി ക്കുന്നതിനഌസരിച്ച്‌ നΩു ടെ നാട്ടിലും വെര്‍ച്വലൈ സേഷന്റെ പ്രസക്തി വര്‍ദ്ധി ച്ചു വരികയാണ്‌. ഗള്‍ഫ്‌ രാ ജ്യങ്ങളടക്കമുള്ള വിദേശ ഐ. ടി. ജോലികളില്‍ Vmware Knowledge എന്നത്‌ ഒരു റിക്വയര്‍മെന്റായി കൊ ടുത്തിരിക്കുന്നത്‌ ഇപ്പോഴെ പലരും ശ്രദ്ധിച്ചുകാണും. എന്നാല്‍ നിങ്ങളുടെ നിലവിലുള്ള നെറ്റ്‌വര്‍ക്കിംഗ്‌ പ്രാഗഗ്ഗ്യത്തിന്റെ കൂടെ ഒരു വാല്യൂ അഡീഷന്‍ ആയി ട്ടാണ്‌ Vmware-ന്റെ അറിവ്‌ ഉപയോഗിക്കാന്‍ സാധിക്കു ക. മറ്റ്‌ നെറ്റ്‌വര്‍ക്കിംഗ്‌ ശേഷി ഇല്ലാത്ത ഒരു വ്യക്തിയ്‌ക്ക്‌ Vmware-ഓ മറ്റേതു വെര്‍ ച്വലൈസേഷന്‍ സോഫ്‌റ്റ്‌ വെയറുകളോ പ്രയോജനം ചെയ്യില്ല.

വെര്‍ച്വലൈസേഷന്‍ എ ന്ന വിഷയത്തെക്കുറിച്ചുള്ള കുറച്ച്‌ അടിസ്ഥാന വിവര ങ്ങളാണ്‌ ഈ ലേഖനത്തില്‍ പങ്കുവെച്ചത്‌

വായിച്ചു  നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക , കൂടാതെ ഈ പേജ് ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്താൻ സഹായിക്കുക

അവലംബം  : vmwareTraining.in

Motherboard Replacement – Basic steps

ഒരു കമ്പ്യൂട്ടർ മദർ ബോർഡ് , അല്ലെങ്കിൽ മറ്റു ആണ് ബന്ധ ഘടകങ്ങൾ warranty കാലയളവിൽ കേടായാൽ അത് മാറ്റികിട്ടാൻ ഉള്ള കാലതാമസം പലരും നേരിട്ടു അനുഭവിച്ചിട്ടുണ്ടാകും , പലപ്പോഴും മാസങ്ങൾ നീണ്ടു നില്ക്കുന്ന കാത്തിരിപ്പും സർവീസ് കേന്ദ്രവും ആയുള്ള വഴക്കുകളും എല്ലാം കഴിഞ്ഞു ഉല്പന്നം മാറ്റി കിട്ടുമ്പോൾ ചിലപ്പോൾ warranty കാലയളവ്‌ തീര്ന്നു കാണും , ഈ മിക്ക ഉല്പന്നങ്ങളും ഇപ്പോൾ ഉപഭോക്താവിന് നേരിട്ടു മാറ്റി എടുക്കാവുന്ന സേവനങ്ങൾ നല്കുന്നുണ്ട് , ഒരു സർവീസ് കമ്പനി വഴി പോകുന്നതിനെക്കാൾ പലപ്പോഴും എളുപ്പം ഉള്ള രീതിയിൽ ആണിത് പ്രവര്ത്തിക്കുന്നത് , എന്നാൽ അതിൽ ഉൾപെടുന്ന സങ്ങേതിക വശം പലപ്പോഴും സാധാരണ വ്യക്തിയെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട് , ഈ പോസ്റ്റിൽ ഇന്റെൽ മദർ ബോർഡ് Replacement ഇന്റെൽ വെബ്‌ സൈറ്റ് ലെ ചാറ്റ് റൂമിൽ കൂടി ചെയ്യാനുള്ള മുഴുവൻ ഘട്ടങ്ങളും വിശദീകരിക്കുന്ന്നുണ്ട് .
സ്വയം ഈ പ്രക്രിയ ചെയ്യണം എന്നുള്ളവർക്ക് ഉപകാരപെടും എന്ന് കരുതുന്നു

രണ്ടു വ്യതസ്ത സാഹചര്യങ്ങൾ രണ്ടു പോസ്റ്റുകളിൽ ആയി വിശദീകരിച്ചിരിക്കുന്നു , നോക്കുക

http://shyamlal.com/2011/02/25/intel-motherboard-replacement-for-dummies/

ഈ രണ്ടാം ഘട്ടത്തിൽ വിശദീകരിച്ചിട്ടുള്ളത് നിലവിൽ  മാറ്റി കിട്ടിയ മദർ ബോർഡ്‌ ടെസ്റ്റ്‌ ചെയ്തപ്പോൾ വീണ്ടും കേടാണ് എന്ന് കണ്ടെത്തുന്ന അവസ്ഥ ആണ് , ഈ രംഗത്ത് അനുഭവം ഉള്ളവര്ക്ക് ഇത് ഒരു സാധാരണ കാര്യം ആണ്

http://shyamlal.com/2011/03/29/intel-motherboard-replacement-part-2/

വായിച്ചു  നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക , കൂടാതെ ഈ പേജ് ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്താൻ സഹായിക്കുക

 

 

 

Electro static Discharge – basic facts

കംപ്യൂട്ടര്‍ എന്ന ഉപകരണം സര്‍വസാധാരണമായതിനൊപ്പം അവയുടെ റിപ്പയറിങ് ജോലികളും ഒരു ശരാശരി ഉപയോക്താവ് സ്വയം ചെയ്തുനോക്കി തുടങ്ങിയിരിക്കുന്ന കാലഘട്ടമാണല്ലോ. അതുകൊണ്ട് മുമ്പ് ഒരു ഹാര്‍ഡ്വെയര്‍ പ്രൊഫഷണലിനോട് ചര്‍ച്ചചെയ്യേണ്ട വിഷയങ്ങള്‍ പലതും ഒരു ഉപയോക്താവും അറിഞ്ഞിരിക്കണം എന്നുവരുന്നുണ്ട്. അവയിലൊന്നാണ് ഇലക്ട്രോ സ്റ്റാറ്റിക് ഡിസ്ചാര്‍ജ് എന്ന പ്രതിഭാസം. പലപ്പോഴും പെന്‍ഡ്രൈവുകളും മെമ്മറി കാര്‍ഡുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഒരുകാരണവും കൂടാതെ പെട്ടെന്ന് കേടാകുന്ന പ്രവണത കണ്ടിട്ടുണ്ടെങ്കില്‍ അതിനു പിന്നിലുള്ള കാരണങ്ങളിലൊന്ന് ഇഎസ്ഡി ആണ്.

എന്താണ് ഇഎസ്ഡി?

ഏതു വസ്തുവും അടിസ്ഥാനപരമായി ആറ്റങ്ങള്‍കൊണ്ടാണല്ലോ നിര്‍മിച്ചിരിക്കുന്നത്. നിങ്ങള്‍ ഏതെങ്കിലും വസ്തുക്കള്‍ പരസ്പരം ഉരസുമ്പോള്‍ ഒരു വസ്തുവിലുള്ള ഇലക്ട്രോണ്‍ കണികകള്‍ അടുത്ത വസ്തുവിലേക്ക് പറ്റിപ്പിടിക്കും. ഇങ്ങനെ അധികമായി ഒരു വസ്തുവില്‍ എത്തുന്ന ഇലക്ട്രോണുകള്‍ ആ വസ്തുവില്‍ ഉണ്ടാക്കുന്ന ചാര്‍ജിനെ നമ്മള്‍ സ്ഥിത വൈദ്യുതി അഥവാ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി എന്നു വിളിക്കുന്നു. ഈ ചാര്‍ജ് ഒരു ചാലകം ലഭ്യമായ സാഹചര്യത്തില്‍ ഭൂമിയിലേക്ക് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നതിനെയാണ് ഇഎസ്ഡി എന്നുപറയുന്നത്. ഇനി ഈ തിയറി നമുക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നുനോക്കാം. നിങ്ങള്‍ നടക്കുമ്പോള്‍ നിങ്ങളുടെ വസ്ത്രങ്ങളുമായുള്ള ഉരച്ചിലും കാറ്റടിക്കുമ്പോള്‍ അന്തരീക്ഷവായുവുമായുള്ള സമ്പര്‍ക്കവും എല്ലാംകൊണ്ട് നിങ്ങളുടെ ശരീരവും സ്ഥിത വൈദ്യുതിയുടെ സംഭരണിയാണെന്നു മനസ്സിലാക്കുക.

നിങ്ങള്‍ ഏതെങ്കിലും ചാലകങ്ങളെ സ്പര്‍ശിക്കുമ്പോള്‍ ഈ ചാര്‍ജ് അതിലേക്ക് ഒഴുകുന്നുണ്ട്. ഈ ചാര്‍ജ് വളരെ നാമമാത്രമായ വാട്സ് മാത്രം ഉള്ളതുകൊണ്ട് നമ്മള്‍ സാധാരണഗതിയില്‍ അറിയാറില്ല. എന്നാല്‍ നിങ്ങളുടെ കംപ്യൂട്ടറിലെയും മൊബൈല്‍ ഫോണിലെയും സൂക്ഷ്മമായ ചിപ്പുകളുടെ അവസ്ഥ അതല്ല. ഒരു സിലിക്കോണ്‍ ചിപ്പില്‍ ഇപ്പോഴത്തെ സാങ്കേതികവിദ്യ അനുസരിച്ച് മൂന്നുകോടിയിലധികം ട്രാന്‍സിസ്റ്റര്‍ ഉണ്ട്. അപ്പോള്‍ ഒരു ട്രാന്‍സിസ്റ്ററിന്റെ വലുപ്പം ഊഹിക്കാമല്ലോ. അതിനര്‍ഥം നിങ്ങളുടെ ശരീരത്തില്‍നിന്നുണ്ടാവുന്ന ചെറിയ അളവിലുള്ള സ്റ്റാറ്റിക് ഡിസ്ചാര്‍ജുകളും ഈ ഘടകഭാഗങ്ങളെ നശിപ്പിക്കാം. നിങ്ങള്‍ കംപ്യൂട്ടറിലെ ഒരു മെമ്മറികാര്‍ഡ് ഊരിയെടുത്ത് അത് ഒന്നു കൈയില്‍വച്ച് പരിശോധിച്ചതുകൊണ്ടു മാത്രം അത് കേടാകാമെന്നു പറഞ്ഞാല്‍ എല്ലാവരും വിശ്വസിക്കണമെന്നില്ല. അതുപോലെ മദര്‍ബോര്‍ഡുകളും ഹാര്‍ഡ്ഡിസ്ക്കും എല്ലാം ഇതുപോലെ സെന്‍സിറ്റീവ് ആണ്. എന്താണ് ഇതിനുള്ള പരിഹാരം? നിങ്ങളുടെ സങ്കീര്‍ണമായ ഇലക്ട്രോണിക് ഘടകഭാഗങ്ങള്‍ അവ ഘടിപ്പിക്കുന്നതുവരെ ആന്റിസ്റ്റാറ്റിക് ബാഗുകളില്‍  സൂക്ഷിക്കുക. ഇത്തരം ബാഗുകളിലാണ് മദര്‍ബോര്‍ഡും മറ്റ് അനുബന്ധ ഭാഗങ്ങളും വാങ്ങാന്‍കിട്ടുന്നത്. അവ വെറും പ്ലാസ്റ്റിക് കവര്‍ അല്ല എന്നു മനസ്സിലാക്കുക.

കംപ്യൂട്ടറുകള്‍ എപ്പോഴെങ്കിലും അഴിച്ച് അതിനുള്ളിലെ ഘടകങ്ങള്‍ തൊടുന്നതിനുമുമ്പ് നിങ്ങളുടെ ശരീരത്തിലെ സ്റ്റാറ്റിക് ചാര്‍ജിനെ പൂര്‍ണമായും ഡിസ്ചാര്‍ജ് ചെയ്തു എന്നു ഉറപ്പുവരുത്തുക. പവര്‍പ്ലഗ് ചെയ്ത കംപ്യൂട്ടറിന്റെ ക്യാബിനറ്റ് നല്ലൊരു ഗ്രൗണ്ടാണ്. അതായത് മെമ്മറി ചിപ്പില്‍ തൊടുന്നതിനുമുമ്പ് ക്യാബിനറ്റില്‍ രണ്ടു കൈയും സ്പര്‍ശിക്കുക. കുറച്ചുകൂടി പ്രൊഫഷണലായി കാര്യങ്ങള്‍ ചെയ്യാനാണ് താല്‍പ്പര്യമെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ ചാര്‍ജിനെ ഡിസ്ചാര്‍ജ്ചെയ്യാനുള്ള റിസ്റ്റ് സ്ട്രാപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട് എന്തെങ്കിലും സര്‍വീസ്വര്‍ക്ക് ചെയ്യുമ്പോള്‍ അവ ധരിക്കുക.

 

 

 

Computer – Early Days

ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ ആയാലും മറ്റു  രംഗത്തെ ആയാലും അറിവുകൾ  ഏറ്റവും അടിസ്ഥാന തലത്തിൽ നിന്നും ആര്ജിച്ചു തുടങ്ങണം . നിങ്ങളുടെ ഈ രംഗത്തോടുള്ള  Passion  തന്നെയാണ് ഇതിന്റെ അടിസ്ഥാന യോഗ്യത .

ഉദാഹരണത്തിന് ക്രിക്കറ്റ്‌ എന്ന വിഷയത്തിൽ താല്പര്യം ഉള്ള വ്യക്തിക്ക് കളിക്കാരെ അറിയുക എന്നത് കാണാപാഠം  പഠിക്കേണ്ടി വരാറില്ല , അത് പോലെ കമ്പ്യൂട്ടർ രംഗത്ത് താല്പര്യം ഉള്ളയാൾക്ക് ആ രംഗത്തെ വ്യക്തികളെ , സ്ഥാപനങ്ങളെ എല്ലാം അറിയാൻ കഴിയും , അത് പോലെ ഈ രംഗത്തെ നാഴിക കല്ലുകളെ കുറിച്ച് തികഞ്ഞ ബോധവും ഉണ്ടായിരിക്കും .   ഈ പോസ്റ്റിലൂടെ നമ്മൾ അത്തരം കുറച്ചു അടിസ്ഥാന അറിവുകൾ നല്കുന്ന ഒരു മലയാളം വീഡിയോ ആണ് അവതരിപ്പിക്കുന്നത്‌

 

. കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ സി ഇ ഒ  ആയ ശ്യാംലാൽ ടി പുഷ്പൻ അവതരിപ്പിക്കുന്ന ഒരു session  ആണിത് , ഡിജിറ്റൽ മീഡിയ publication പുറത്തിറക്കുന്ന ഹാർഡ്‌വെയർ പഠന സഹായി യുടെ ഒരു ഭാഗം ആണിത് , കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക , കൂടാതെ ഈ പേജ് ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്താൻ സഹായിക്കുക

Disclaimer and General info

ഐ റ്റി രംഗത്തെ അടിസ്ഥാന അറിവുകൾ , ലളിതമായി വിവരിക്കുന്ന ലിങ്കുകളും വീഡിയോ കളും ആണ് ഈ സൈറ്റിൽ കൂടെ നിങ്ങൾക്ക് നല്കുന്നത് , ഇതിൽ കാണുന്ന ലിങ്കുകളും വീഡിയോ കളും നിങ്ങൾക്ക്  യു ട്യൂബ് അടക്കം ഉള്ള സൈറ്റ് കളിൽ നിന്നോ , നേരിട്ടുള്ള ഗൂഗിൾ സെർച്ച്‌ വഴിയോ കണ്ടെത്താവുന്ന വിവരങ്ങൾ തന്നെയാണ് , പ്രയോജനപെടുന്ന വിവരങ്ങൾ ആണ് ലഭിച്ചത് എങ്കിൽ ഷെയർ ചെയ്തു കൂടുതൽ പേരിൽ  എത്തിക്കുമല്ലോ .   പോസ്റ്റുകളുടെയും വീഡിയോ ലിങ്ക് കളുടെയും അടിയിൽ കാണുന്ന ഫേസ് ബുക്ക്‌ കമെന്റ് ബോക്സ്‌ വഴി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക .

ഇത് ഒരു പരീക്ഷണ പോസ്റ്റ്‌ ആണ് , നിങ്ങളുടെ അഭിപ്രായം അനുസരിച്ച് കൂടുതൽ  പക്തികൾ  ചേർക്കാം  , അത് കൂടാതെ ഇതിൽ പ്രസിദ്ധീകരണ യോഗ്യം എന്ന് നിങ്ങൾക്ക് തോന്നുന്ന ലിങ്കുകൾ നിർദേശിച്ചാൽ അത് ഇവിടെ  പോസ്റ്റ്‌ ചെയ്യുകയും ചെയ്യാം .. എല്ലാ പോസ്റ്റുകളും മലയാളത്തിൽ ആവണം എന്ന് നിര്ബന്ധം ഇല്ല , എങ്കിലും നമ്മുടെ ചർച്ച  കൂടുതലും മലയാളത്തിൽ ആവാം . പോസ്റ്റ്‌ ചെയ്യുന്ന വീഡിയോ , ടെക്സ്റ്റ്‌ ആർട്ടിക്കിൾ എന്നിവയെ കുറിച്ച് ആ രംഗത്തെ വിദഗ്ദരെ കൊണ്ട് നമുക്ക് ചര്ച്ച നടത്താം .  പല ഫേസ് ബുക്ക്‌ ഗ്രൂപ്കളിൽ ആയി നമ്മൾ നടത്തി കൊണ്ടിരിക്കുന്ന ചർച്ചകൾ രണ്ടു ദിവസം കഴിഞ്ഞാൽ തിരഞ്ഞു കണ്ടെത്താൻ ബുദ്ധി മുട്ടായിരിക്കെ അത് എല്ലാം സംരക്ഷിച്ചു വെയ്ക്കാൻ ഉള്ള ഒരു പൊതു വേദി ആയി നമുക്ക് ഈ സൈറ്റ് നെ മാറ്റിയെടുക്കാം . അഭിപ്രായങ്ങൾ  അറിയിക്കുക