കംപ്യൂട്ടര്‍ വ്യവസായ രംഗത്തെ ഏറ്റവും കം പുതിയ ബസ് വേഡുകളി ലൊന്നാണ് സെര്‍വ്വര്‍ വെര്‍ ച്വലൈസേഷന്‍ എന്നത്. വ ന്‍കിട കമ്പനികളുടെ ഐ. ടി. വിഭാഗങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വാക്കുകളിലൊ ന്നായി വെര്‍ച്വലൈസേഷന്‍ മാറിക്കഴിഞ്ഞിട്ട് കുറച്ചുകാല മായി. ഈ ലേഖനത്തിലൂടെ വെര്‍ച്വലൈസേഷന്‍ എന്ന സാങ്കേതികവിദ്യയെക്കുറിച്ച് കുറച്ചു കാര്യങ്ങള്‍ അറി യാന്‍ ശ്രമിക്കാം. വെര്‍ച്വലൈസേഷന്‍ എ ന്ന ആശയത്തിന്റെ വലിയ തലങ്ങളെക്കുറിച്ച് ഒന്നും അറിവില്ലാത്ത ഐ.ടി. വിദ്യാര്‍ത്ഥികള്‍ക്ക് പോലും പലപ്പോഴും പ്രായോഗിക ത ലത്തില്‍ അതുമായി ബന്ധ പ്പെട്ട സോഫ്‌റ്റ്‌വെയറുകളെ പരിചയമുണ്ടായിരിക്കും. വെര്‍ച്വല്‍ പി.സി., വെര്‍ച്വല്‍ ബോക്‌സ് തുടങ്ങിയവ.
അ തേ, നിങ്ങളുടെ ലാപ്‌ടോപ്പി ല്‍ ഒരേ സമയത്ത് പല OS-കള്‍ റണ്‍ ചെയ്യാനാ യി നിങ്ങള്‍ ഉപയോഗിക്കു ന്ന അതേ സോഫ്‌റ്റ്‌വെയറു കളുടെ കോര്‍പ്പറേറ്റ് തല ത്തിലുള്ള ഉപയോഗമാണ് ഡേറ്റാസെന്റര്‍ വെര്‍ച്വലൈ സേഷന്‍ എന്നത്. വളരെയധികം കംപ്യൂട്ട റുകള്‍ ഉപയോഗിക്കുന്ന ഏ ത് സ്ഥാപനവും പൊതുവേ നേരിടുന്ന പല പ്രശ്‌നങ്ങളു മുണ്ട്. കാലാകാലങ്ങളിലു ള്ള കംപ്യൂട്ടര്‍ അപ്‌ഗ്രഡേഷ ന്‍, സോഫ്‌റ്റ്‌വെയര്‍ അപ് ഡേറ്റുകള്‍ തുടങ്ങിയവ അ തില്‍ ചിലത് മാത്രമാണ്. എന്നാല്‍ അതിനെക്കാ ളൊക്കെ ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ കംപ്യൂട്ടറുകള്‍ സൃഷ്‌ടിക്കുന്നുണ്ട്. കംപ്യൂട്ട റുകളുടെ ഉയര്‍ന്ന ഊര്‍ജ്ജ ഉപഭോഗവും അതുവഴി ക മ്പനിയുടെ നടത്തിപ്പു ചില വിലും ഭൂമിയുടെ പരിസ്ഥി തിയിലും അവ സൃഷ്‌ടിക്കു ന്ന പ്രശ്‌നങ്ങളാണ് അവ. തീര്‍ച്ചയായും ഒരു കമ്പനി ലോക പരിസ്ഥിതി പ്രശ്‌ന ത്തോട് പരിഗണിക്കുക അവ രുടെ വൈദ്യുതി ബില്‍ ത ന്നെയാവും. ഇതിന് ഒരു പരി ഹാരമായി സി.ആര്‍.ടി. കള്‍ ക്ക് പകരം LCD കളും ഹൈ പവര്‍ സി.പി.യു.കള്‍ ക്ക് പകരം തിന്‍ ക്ലൈ ന്റുക ളും ഒക്കെ ഉപയോഗിക്കുക യും പവര്‍ ഉപഭോഗം ഗണ്യ മായി കുറയ്‌ക്കാന്‍ ഇത് സ ഹായിക്കുകയും ചെയ്‌തു.
എന്നാല്‍ ഇത്തരം പരി ഹാരമാര്‍ങ്ങങ്ങള്‍ ഒന്നും ഫ ലിക്കാത്ത ഒരു ഭാഗം എല്ലാ വലിയ കമ്പനികളിലുമുണ്ടാ വും. അത് കമ്പനിയുടെ ഡേറ്റാസെന്റര്‍ അഥവ, സെ ര്‍വ്വര്‍ റൂം ആണ്. ഏത് കോര്‍പ്പറേറ്റ് സ്ഥാ പനത്തിന്റേയും ഐ.ടി. വര്‍ ക്ക്‌ഫ്‌ളോ മാനേജ് ചെയ്യപ്പെ ടുന്നത് ഒരു ഡേറ്റാ സെന്റ റില്‍ സ്ഥിതി ചെയ്യുന്ന സെര്‍ വ്വറുകളുടെ ഒരു ശ്രണിയാ ണ്. കമ്പനിയുടെ വലിപ്പമഌ സരിച്ച് 3-4 സെര്‍വ്വറുകള്‍ മു തല്‍ നൂറുകണക്കിന് സെര്‍വ്വ റുകള്‍ വരെ ഡേറ്റാ സെന്റ റില്‍ ഉണ്ടാവാം. പവര്‍ മാനേജ്‌മെന്റ ് എ ന്ന ആശയത്തിന് തീരെ വി ലയില്ലാത്ത സ്ഥലമാണ് ഡേ റ്റാ സെന്റര്‍. ഒരു ശരാശരി പ്രാഫഷണല്‍ സര്‍വ്വര്‍ 2 KW വരെ പവര്‍ ഉപഭോഗം നടത്തുന്ന ഉപകരണമാണ്. മിക്ക ഡേറ്റാസെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തി ക്കുന്നുണ്ടാവും. അതായത് നൂറുകണക്കിന് സെര്‍വ്വറു കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കു ന്ന ഒരു ഡേറ്റാസെന്റര്‍ വന്‍ തോതില്‍ പവര്‍ ഉപയോഗി ക്കുന്നു എന്നര്‍ത്ഥം. രണ്ടാമത്തെ പ്രശ്‌നം ഇ ത്രയും സെര്‍വ്വറുകള്‍ ഒരുമി ച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉ ണ്ടാക്കുന്ന താപമാണ്. ഇതി നെ ചെറുക്കാനായി ഹൈ പവര്‍ എയര്‍ കണ്ടീഷഌം ഉപയോഗിക്കേണ്ടി വരുന്നു.
അതായത് ആദ്യം സര്‍വ്വറു കളുടെ പ്രവര്‍ത്തനത്തിനാ യി വന്‍തോതില്‍ പവര്‍ ഉപ ഭോഗം. തുടര്‍ന്ന് ഇതേ സെ ര്‍വ്വറുകളുടെ താപനില കുറ ച്ചുനിര്‍ത്താന്‍ വീണ്ടും പവര്‍ ഉപഭോഗം. അങ്ങനെ പല രും ആരോപിക്കുന്നതുപോ ലെ ഗൂഗിള്‍ ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികളുടെ ഡേ റ്റാ സെന്ററുകള്‍ ഭൂമിയെ ഊ ര്‍ജ്ജ പ്രതിസന്ധിയിലേയ്‌ക്ക് നയിക്കുന്ന മുഖ്യ പ്രതികളാ ണ് എന്നു നമുക്ക് പറയാം. ഡേറ്റാസെന്ററുകളിലെ അടുത്ത പ്രശ്‌നങ്ങളിലൊന്ന് ഇത്രയും സെര്‍വ്വറുകളുടെ കേബിളിംഗ്, മാനേജ്‌മെന്റ ്, സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേറ്റ്, Patches തുടങ്ങിയവ ആ ണ്. അതുപോലെ തന്നെ ക മ്പനികളില്‍ ഏത് പുതിയ പ്രാജക്‌ട് വര്‍ക്ക് തുടങ്ങു മ്പോഴും അതിഌവേണ്ടി ഒരു സെര്‍വ്വര്‍ ഇന്‍സ്റ്റാള്‍ ചെയ്യേ ണ്ടി വരുന്നു. ഇത്തരം കാര്യ ങ്ങള്‍ക്കുവേണ്ടി വരുന്ന മാ ഌഷിക അദ്ധ്വാനവും സമ യച്ചിലവും പരിഗണിക്കു മ്പോള്‍ ഒരു കമ്പനിയുടെ ഏറ്റവും വലിയ സാമ്പത്തി ക ബാധ്യത ആ കമ്പനിയു ടെ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റാ ണ് എന്ന് വരുന്നു.
ഇനി അടുത്ത കാര്യം ഇ ത്രയും പവര്‍ ഉപഭോഗം ചെ യ്യുന്ന ഈ സെര്‍വ്വറുകളൊ രോന്നും അതിന്റെ ശേഷി യുടെ 10 ശതമാനം പോലും ഉപയോഗിക്കുന്നില്ല എന്ന താണ്. അതായത് ഒരു കമ്പ നിയില്‍ 8 മണിക്കൂര്‍ പ്രവര്‍ ത്തിക്കേണ്ട ഒരു ജീവനക്കാ രന്‍ ഒരു മണിക്കൂര്‍ മാത്രം ജോലി ചെയ്യുകയും ബാ ക്കി സമയം ഉറങ്ങുകയും ചെയ്യുന്ന അവസ്ഥ. തീര്‍ച്ച യായും നിങ്ങള്‍ അങ്ങനെ യുള്ള ജീവനക്കാരനെ കമ്പ നിയില്‍ നിന്നും പറഞ്ഞുവി ടും. എന്നാല്‍ അതേ കുറ്റം ചെയ്‌തുകൊണ്ടിരിക്കുന്ന സെര്‍വ്വറുകളെ എ.സി. മുറി കളില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കു ള്ള മറുപടിയാണ് സെര്‍വ്വര്‍ വെര്‍ച്വലൈസേഷന്‍ എന്ന ആശയം. നമുക്ക് ഇതിനെ ഡേറ്റാ സെന്റര്‍ വെര്‍ച്വലൈ സേഷന്‍ എന്ന് വിളിക്കാം. അതായത് ഒരു ഫിസിക്കല്‍ സെര്‍വ്വറിനെ ഒന്നിലധികം സാങ്കല്‍പ്പിക സെര്‍വ്വറുകളാ യി തിരിക്കുകയും ഓരോ സാ ങ്കല്‍പ്പിക സെര്‍വ്വറുകളും അതിന്റേതായ ഒരു സാ ങ്കല്‍ പ്പിക കംപ്യൂട്ടറില്‍ റണ്‍ ചെ യ്യുകയും ചെയ്യുന്ന അവസ്ഥ. വെര്‍ച്വലൈസേഷന്‍ എ ന്നത് ഒരു പുതിയ ആശയ മൊന്നുമല്ല. IBM മെയിന്‍ ഫ്രയിമുകളില്‍ 60-കള്‍ മു തല്‍ ഈ ആശയം പ്രാവര്‍ ത്തികമാക്കിയിരുന്നു. 1992 സമയത്തെ വിന്‍ഡോസ് NT 3.1 വേര്‍ഷനില്‍ ഡോസ് ആപ്ലിക്കേഷഌകള്‍ പ്രവര്‍ ത്തിപ്പിക്കാന്‍ മുതല്‍ വിന്‍ ഡോസ് 7-ല്‍ XP ആപ്ലിക്കേ ഷഌകള്‍ക്ക് കോംപാറ്റിബി ലിറ്റി നല്‍കാന്‍ വരെ മൈ ക്രാസോഫ്‌റ്റ് ഈ ആശയം ഉപയോഗപ്പെടുത്തിവരുന്നു. വൈദ്യുത ഉപഭോഗം കു റയ്‌ക്കാന്‍ മാത്രമുള്ള ഒരു ആശയമല്ല വെര്‍ച്വലൈസേ ഷന്‍. നിലവിലുള്ള 100 സെര്‍വ്വറുകളെ അഞ്ചോ ആ റോ സെര്‍വ്വറുകളിലേയ്‌ക്ക് വെര്‍ച്വലൈസ് ചെയ്യുക വ ഴി കേബിളിംഗ്, സ്വിച്ചിംഗ്, റൂട്ടിംഗ് ഉപകരണങ്ങള്‍ എ ന്നിവയുടെ എണ്ണത്തിലും ഗ ണ്യമായ കുറവു വരുത്താന്‍ ഈ ആശയം കൊണ്ട് സാ ധിക്കും. കൂടാതെ ഡേറ്റാ സെന്ററിന്റെ വലിപ്പം കുറച്ചു കൊണ്ട് വരുന്നതിലൂടെ എയര്‍ കണ്ടീഷനറുകളുടെ ലോഡ് കുറയ്‌ക്കാഌം സ്ഥ ലവാടക പോലും ലാഭിക്കാ ഌം സാധിക്കും.
എങ്ങനെയാണ് വെര്‍ച്വ ലൈസേഷന്‍ എന്ന ആശ യം പ്രാവര്‍ത്തികമാകുന്നത് എന്ന് നോക്കാം. സാധാരണഗതിയില്‍ നി ങ്ങളുടെ മൈക്രാപ്രാസ ര്‍ എന്ന ഹാര്‍ഡ്‌വെയര്‍ കമ്പോണന്റിന്റെ പുറത്തേയ് ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം എ ന്ന സോഫ്‌റ്റ്‌വെയര്‍ ലോഡ് ആവുകയും തുടര്‍ന്ന് അതി ന്റെ പുറത്ത് ആപ്ലിക്കേഷന്‍ സോഫ്‌റ്റ് വെയര്‍ ലോഡ് ആവുകയുമാണ് സംഭവിക്കു ന്നത്. എന്നാല്‍ വെര്‍ച്വലൈ സേഷനില്‍ ഈ ബന്ധം മു റിക്കപ്പെടുന്നു. ഹാര്‍ഡ്‌വെയ റിലേയ്‌ക്ക് നേരിട്ട് ബന്ധപ്പെ ടുന്ന ഒ.എസ്. എന്ന ആശ യത്തിന് പകരം ഹാര്‍ഡ്‌വെ യറിന്റെ മുകളിലേയ്‌ക്ക് ഒരു സോഫ്‌റ്റ്‌വെയര്‍ ലെയര്‍ കൊണ്ടുവരുന്നു. ഇതിനെ പൊതുവേ HyperVisor എന്ന് വിളിക്കപ്പെടുന്നു (വെ ര്‍ച്വലൈസേഷന്‍ ലെയര്‍ എന്നും വിളിക്കാം). ഹൈ പ്പര്‍വിസര്‍ എന്ന സങ്കല്‍പ്പ ത്തിന് മുകളില്‍ നിങ്ങള്‍ക്ക് എത്ര സാങ്കല്‍പ്പിക കംപ്യൂ ട്ടറുകള്‍ വേണമെങ്കിലും സൃ ഷ്‌ടിക്കാം. ഈ ഓരോ സാങ്കല്‍പ്പിക കംപ്യൂട്ടറുകള്‍ക്കും സ്വന്ത മായി പ്രാസ ര്‍, മെΩറി, ഹാര്‍ഡ്‌ഡിസ്‌ക് എന്നിവ ഉ ണ്ടായിരിക്കും. ഇതിന്റെ മുക ളില്‍ ലോഡ് ചെയ്യപ്പെടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് തങ്ങള്‍ ഒരു സാങ്കല്‍പ്പിക ഹാര്‍ഡ്‌വെയറില്‍ ആണ് പ്രവര്‍ത്തിക്കുന്നത് എന്നതി നെക്കുറിച്ച് ഒരു ധാരണയും ഉണ്ടാവില്ല.
ഓരോ സാങ്കല്‍പ്പിക കം പ്യൂട്ടറുകളും അതിലെ ഒ.എ സ്. അടക്കം നിങ്ങളുടെ യഥാര്‍ത്ഥ ലോകത്തിലെ ഏതാഌം ഫയലുകള്‍ മാത്ര മായിരിക്കും. ഈ ഫയലു കള്‍ ഉപയോഗിച്ച് നിങ്ങള്‍ ക്ക് അടുത്ത സാങ്കല്‍പ്പിക കംപ്യൂട്ടര്‍ നിര്‍Ωിക്കാന്‍ ഏതാഌം മിനിട്ടുകള്‍ മതി. അതായത് നിങ്ങളുടെ കമ്പനിയുടെ മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ ് അവരുടെ പുതിയ പ്രാജക്‌ടിന് ആയി ഒരു പുതിയ സെര്‍വ്വര്‍ ആവ ശ്യപ്പെട്ടു എന്നിരിക്കട്ടെ, പഴ യകാലത്ത് സെര്‍വ്വര്‍ ഓര്‍ഡ ര്‍ ചെയ്‌ത് കിട്ടാനെടുക്കുന്ന ആഴ്‌ചകള്‍, അതിന്റെ സാ മ്പത്തിക അഌമതികള്‍, ഡെലിവര്‍ ചെയ്യപ്പെട്ട മെഷീ ന്റെ ക്വാളിറ്റി ടെസ്റ്റിംഗ്, OS ഇന്‍സ്റ്റാലേഷന്‍ തുടങ്ങിയ വയ്‌ക്ക് എടുക്കുന്ന ദിവസ ങ്ങള്‍ ഇവയ്‌ക്കെല്ലാം പകര മായി ഏതാഌം മൗസ് ക്ലി ക്കുകള്‍ കൊണ്ട് നിങ്ങള്‍ക്ക് ഒരു പുതിയ കംപ്യൂട്ടര്‍ അപ് ആന്റ ് റണ്ണിംഗ് ആക്കാന്‍ സാധിക്കും. വേണമെന്നു ണ്ടെങ്കില്‍ ഡേറ്റാ സെന്ററി ലേയ്‌ക്ക് പോകാതെ തന്നെ വീട്ടിലിരുന്നുകൊണ്ട് നിങ്ങ ളുടെ Blackberry ഫോണ്‍ ഉപയോഗിച്ച് പോലും നിങ്ങ ള്‍ക്ക് ഈ പ്രക്രിയ നടത്താം. നേരത്തേ പറഞ്ഞതു പോലെ IBM,SUN അടക്ക മുള്ള പ്രമുഖര്‍ നേരത്തേ ത ന്നെ ഈ രംഗത്തുണ്ട്. മൈ ക്രാസോഫ്‌റ്റിന്റെ വിന്‍ ഡോസ് 2008-ന്റെ ഹൈപ്പര്‍ വി എന്ന ആശയവും വെര്‍ ച്വലൈസേഷന്‍ തന്നെയാ ണ്. പക്ഷേ ഇത്തരം പല ആശയങ്ങളും ഒരു Guest ഒ. എസ്. ബേസ്‌ഡ് വെര്‍ച്വ ലൈസേഷനെയാണ് പിന്തു ണയ്‌ക്കുന്നത്. അതായത് ആദ്യം ഒരു ഒ.എസ്. ലോഡ് ചെയ്യുക. അതില്‍ വെര്‍ച്വ ലൈസേഷന്‍ ലെയര്‍ ലോ ഡ് ചെയ്യുക. തുടര്‍ന്ന് വെര്‍ ച്വല്‍ മെഷീഌകള്‍ ഉണ്ടാ ക്കുക എന്നിങ്ങനെ.
എന്നാ ല്‍ പൂര്‍ണ്ണമായ പ്രയോജനം വെര്‍ച്വലൈസേഷനില്‍ നി ന്ന് ലഭിക്കണമെങ്കില്‍ ബെയ ര്‍ മെറ്റല്‍ വെര്‍ച്വലൈസേ ഷന്‍ ആണ് നല്ലത്. അതാ യത് നിങ്ങളുടെ ഫിസിക്കല്‍ ഹാര്‍ഡ്‌വെയറിലേയ്‌ക്ക് നേ രിട്ട് വെര്‍ച്വലൈസേഷന്‍ ലെയര്‍ ലോഡ് ചെയ്യുന്ന ആശയം. ഇവിടെ വെര്‍ച്വ ലൈസേഷന്‍ ലെയര്‍ തന്നെ യാണ് കംപ്യൂട്ടറിന്റെ ഒ.എ സ്. ആയി പ്രവര്‍ത്തിക്കുക. ഈ രംഗത്ത് ഏറ്റവും മി കച്ച് നില്‍ക്കുന്ന കമ്പനിയാ ണ് Vmware. ഇവരുടെ പ്രാ ഡക്‌ടുകള്‍ ഓപ്പണ്‍ സോഴ് സ് കോഡ് പ്ലാറ്റ്‌ഫോമില്‍ ഉള്ളതും അടിസ്ഥാന products എല്ലാം സൗജ ന്യവുമാണ്. വെര്‍ച്വലൈസേഷനെ ക്കുറിച്ച് തോന്നാവുന്ന ആ ദ്യ ആശങ്ക എല്ലാക്കാര്യവും സാങ്കല്‍പ്പികമാണെങ്കില്‍ നിങ്ങളുടെ ഡേറ്റയ്‌ക്ക് എത്ര ത്തോളം സംരക്ഷണം ഉ ണ്ടെന്നതാണ്. എന്നാല്‍ പ്രാ യോഗിക തലത്തില്‍ ഒരു റിയല്‍ മെഷീനെക്കാളും പ്രാഡക്ഷന്‍ നിങ്ങളുടെ വെര്‍ച്വല്‍ മെഷീന് കിട്ടുന്നു ണ്ട്. മാത്രമല്ല High Availability , DRS, Vmotion തുട ങ്ങിയ സാങ്കേതിക വിദ്യക ളിലൂടെ ഒരു കംപ്യൂട്ടര്‍ ക്രാ ഷ് ആയാലും അതിലടങ്ങി യ എല്ലാ വെര്‍ച്വല്‍ മെഷീ ഌകളെയും ഓട്ടോമാറ്റിക്കാ യി മറ്റൊരു റിയല്‍ മെഷീനി ലേയ്‌ക്ക് മാറ്റാഌം നിങ്ങ ളുടെ സെര്‍വ്വര്‍ Uptime വര്‍ദ്ധിപ്പിക്കാഌം വെര്‍ച്വ ലൈസേഷന് കഴിയും. ഇത്തരം വലിയ കാര്യ ങ്ങള്‍ കൂടാതെ തന്നെ അടി സ്ഥാന കംപ്യൂട്ടിംഗ് മേഖല യിലും ഢങ ണമൃല പ്രാഡ ക്‌ടുകള്‍ അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്. ഉദാഹ രണത്തിന് നിങ്ങളുടെ നെറ്റ് വര്‍ക്കിംഗ് പഠനത്തിന് ആവ ശ്യമായ 5 കംപ്യൂട്ടറുകള്‍ നി ങ്ങള്‍ക്ക് ഇല്ല എന്നു കരുതു ക.Vmware വര്‍ക്ക് സ്റ്റേഷന്‍ എന്ന പ്രാഡക്‌ട് ഉപയോ ഗിച്ച് 5 വെര്‍ച്വല്‍ മെഷീ ഌകള്‍ സൃഷ്‌ടിച്ച് ഒരു കം പ്യൂട്ടറില്‍ തന്നെ നിങ്ങള്‍ക്ക് പഠനം നടത്താം. കൂടാതെ നിങ്ങളുടെ പുതിയ മദര്‍ ബോര്‍ഡുകള്‍ ഇപ്പോള്‍ സ പ്പോര്‍ട്ട് ചെയ്യാത്ത വിന്‍ ഡോസ് 95 പോലുള്ള ഒ.എ സുകള്‍ ഇപ്പോള്‍ റണ്‍ ചെ യ്യണമെന്ന് തോന്നിയാലും ഇതേ സാങ്കേതികവിദ്യ ഉപ യോഗിക്കാം. തീര്‍ച്ചയായും സെര്‍വ്വറു കളുടേയും ഡേറ്റാ സെന്ററു കളുടേയും പ്രസക്തി വര്‍ദ്ധി ക്കുന്നതിനഌസരിച്ച് നΩു ടെ നാട്ടിലും വെര്‍ച്വലൈ സേഷന്റെ പ്രസക്തി വര്‍ദ്ധി ച്ചു വരികയാണ്. ഗള്‍ഫ് രാ ജ്യങ്ങളടക്കമുള്ള വിദേശ ഐ. ടി. ജോലികളില്‍ Vmware Knowledge എന്നത് ഒരു റിക്വയര്‍മെന്റായി കൊ ടുത്തിരിക്കുന്നത് ഇപ്പോഴെ പലരും ശ്രദ്ധിച്ചുകാണും. എന്നാല്‍ നിങ്ങളുടെ നിലവിലുള്ള നെറ്റ്‌വര്‍ക്കിംഗ് പ്രാഗഗ്ഗ്യത്തിന്റെ കൂടെ ഒരു വാല്യൂ അഡീഷന്‍ ആയി ട്ടാണ് Vmware-ന്റെ അറിവ് ഉപയോഗിക്കാന്‍ സാധിക്കു ക. മറ്റ് നെറ്റ്‌വര്‍ക്കിംഗ് ശേഷി ഇല്ലാത്ത ഒരു വ്യക്തിയ്‌ക്ക് Vmware-ഓ മറ്റേതു വെര്‍ ച്വലൈസേഷന്‍ സോഫ്‌റ്റ് വെയറുകളോ പ്രയോജനം ചെയ്യില്ല.
വെര്‍ച്വലൈസേഷന്‍ എ ന്ന വിഷയത്തെക്കുറിച്ചുള്ള കുറച്ച് അടിസ്ഥാന വിവര ങ്ങളാണ് ഈ ലേഖനത്തില്‍ പങ്കുവെച്ചത്
വായിച്ചു നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക , കൂടാതെ ഈ പേജ് ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്താൻ സഹായിക്കുക
അവലംബം : vmwareTraining.in
very nice article @Shyamlal. 🙂 very much informative..