ITFundamentalPlus

കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഐ റ്റി ഇന്ഫ്ര രംഗത്തെ അടിസ്ഥാന തലം മുതൽ തുടങ്ങി ആഴത്തിൽ ഉള്ള വിഷയങ്ങൾ വരെ പഠനം നടത്താൻ സഹായിക്കുന്ന ഒരു വീഡിയോ പഠന പദ്ധതി കഴിഞ്ഞ രണ്ടു വര്ഷം ആയി നടത്തി വരുന്നുണ്ട് .
കേരളത്തില്‍ ഉള്ള പല സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , സ്കൂള്‍ കള്‍ ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ , വിദേശത്ത് ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂടാതെ ജീവിതത്തിന്റെ പല തലത്തില്‍ ഈ അറിവ് ആവശ്യം ആയി വന്നിട്ടുള്ള ഒരു വലിയ വിഭാഗം വ്യക്തികള്‍ ഒക്കെ ഈ പഠന പദ്ധതി പ്രയോജനകരം ആണ് എന്ന് ഓണ്‍ലൈന്‍ ആയും ഓഫ്‌ ലൈന്‍ ആയും ഞങ്ങളെ അറിയിച്ചിട്ടുണ്ട് . നന്ദി .
 

ഈ വീഡിയോ പഠന പദ്ധതി ആദ്യം സൂചിപിച്ച പോലെ തന്നെ പൂര്‍ണമായും സൌജന്യമായും സ്വതന്ത്രമായും തുടരാന്‍ തന്നെ ആണ് കൊറോണ ലക്‌ഷ്യം ഇടുന്നത് . അതിനൊപ്പം തന്നെ Coursera പോലെ ഉള്ള സൈറ്റുകള്‍ തുടരുന്ന മാതൃകയില്‍ ഒരു ചെറിയ തുക ഈടാക്കി കൊണ്ടുള്ള മൂല്യ വര്‍ദ്ധിത സേവനങ്ങള്‍ കൂടെ ഇതിനൊപ്പം കൊണ്ട് വരാന്‍ ലക്ഷ്യമിടുന്നു .

നാളിതുവരെ ഈ വീഡിയോ പഠന പദ്ധതി ഉപയോഗിചിട്ടുള്ളവര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന് ഒരു പരിശീലന ക്ലാസ്സ്‌ ആണ് . ക്ലാസ്സ്‌ എടുത്ത പരിശീലകനുമായി നേരിട്ട് സംവദിച്ചു കൊണ്ടുള്ള ഒരു ക്ലാസ്സ്‌ .
നിലവില്‍ ഉള്ള വീഡിയോ പരിശീലത്തിനു ഒരു വാല്യൂ addition ആയ ഒരു അച്ചടിച്ച പുസ്തകം പലരും ചോദിക്കുന്ന ഒന്നാണ് .
അത് പോലെ തന്നെ ഒരു അറിവ് നേടിയതിനു തെളിവായി ഒരു മൂല്യ നിര്‍ണയ അധിഷ്ടിതം ആയ ഒരു സര്‍ട്ടിഫിക്കറ്റ് .
 
ഇവയെല്ലാം ചേര്‍ത്ത് കൊണ്ട് ഒരു പരിശീലന പദ്ധതി കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി വെയ്ക്കുകയാണ് .
 
നിലവില്‍ ITFundamentals.in എന്ന വെബ്‌ സൈറ്റ് വഴി നടക്കുന്ന വീഡിയോ പരിശീലന പദ്ധതി തന്നെ ആണ് ഈ പഠന പദ്ധതിയില്‍ മുഖ്യമായത് . അതിന്റെ കൂടെ താഴെ പറയുന്ന അധിക സേവനങ്ങള്‍ കൂടെ ഇത് വഴി നല്‍കുന്നു .
 
1) നിലവില്‍ യു ട്യൂബ് വഴി ലഭ്യം ആയ വീഡിയോ കളുടെ പൂര്‍ണ നിലവാരം ഉള്ള വീഡിയോ അടങ്ങിയ ഡി വി ഡി .
2) കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഒരു ഹാര്‍ഡ്‌വെയര്‍ കോഴ്സ് പുസ്തകം ( Printed Edition )
3) കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട് നേരിട്ട് നടത്തുന്ന ഏക ദിന ഹാര്‍ഡ്‌വെയര്‍ തീവ്ര പരിശീലനം ( Assembling , testing ,QC , OS Installation and Basic Networking )
4) കൊറോണ ഭാവിയില്‍ നടത്തുന്ന സെമിനാര്‍ , event എന്നിവയില്‍ പങ്കെടുക്കാന്‍ ഉള്ള അവസരം
5) ഐ ടി ഇന്ഫ്ര തലത്തില്‍ ഓണ്‍ലൈന്‍ / ഓഫ്‌ ലൈന്‍ രീതികളില്‍ നടത്തുന്ന ഒരു പരീക്ഷയും അതിന്റെ ഗ്രേഡ് അധിഷ്ടിതം ആയി കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റെ ISO 9001 അന്ഗീകൃത പരിശീലന വിഭാഗം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് .
 
ഈ അധിക സേവനങ്ങള്‍ക്ക് Rs. 2000 ( രണ്ടായിരം രൂപ ) ആണ് തുടക്കത്തില്‍ ഈടാക്കുന്നത് .
 
Get Qualified , then Get Certified എന്ന തത്വത്തില്‍ അധിഷ്ടിതം ആയി ആണ് കഴിഞ്ഞ പതിനെട്ടു വര്‍ഷങ്ങള്‍ ആയി കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത് . അതെ രീതി തന്നെ ആണ് ഈ പുതിയ സേവനത്തിലും കൊറോണ ലക്ഷ്യമിടുന്നത് .
 
IT Fundamental Plus എന്ന പേരില്‍ ആണ് ഈ മൂല്യ വര്‍ധിത സേവനം കൊറോണ അവതരിപ്പിക്കുന്നത്‌
 
#ITFundamentalPlus
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍  +91-98471-55469 എന്ന നമ്പറില്‍ വിളിക്കാം . താഴെ കാണുന്ന ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സിസ്റ്റം വഴി തുക ട്രാന്‍സ്ഫര്‍ ചെയ്തു കൊണ്ട് ഈ പദ്ധതിയുടെ ഭാഗം ആവാം .
 Pay online through PayUMoney Secure Web site